പാലക്കാട് കൊടുവായൂരിൽ മദ്യപൻ ഓടിച്ച കാർ ഇടിച്ച് രണ്ടുപേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. വണ്ടാരി സ്വദേശികളാണ് മരിച്ചത്. കിഴക്കേത്തല പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്.
മദ്യലഹരിയിൽ കാര് ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കാർ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.65 വയസ്സുള്ള വയോധികനും 60 വയസ്സുള്ള വയോധികയും ആണ് മരിച്ചത്.