ജനുവരി 10 ന് റിലീസാകുന്ന അര്ജുന് അശോകന്, ബാലു വര്‍ഗീസ്, അനശ്വര രാജന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന എന്ന് സ്വന്തം പുണ്യാളന്റെ ഓണ്‍ലൈന്‍ പ്രി-ബുക്കിംഗ് ആരംഭിച്ചു. (Pre-booking open for ‘Ennu Swantham Punyalan’)
സെന്‍സര്‍ പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യും. 2025 ജനുവരി 10 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.
ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ചിത്രം പ്രദര്‍ശനത്തിനെത്തും. ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അര്ജുന് അശോകന്, ബാലു വര്‍ഗീസ്, അനശ്വര രാജന് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘എന്ന് സ്വന്തം പുണ്യാളന്’.
രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.