ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി സീമ ജി നായർ. എൻഡോസൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയമെന്നും സീരിയലുകളെ പഴിചാരാതെ ശരിയാക്കാനുള്ള കാര്യങ്ങൾ ആദ്യം ശരിയാക്കൂവെന്നും സീമ ജി നായൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അധികാരം കയ്യിൽ കിട്ടുമ്പോൾ കുറ്റപ്പെടുത്തുന്ന ചിലർ ഇവിടെയുണ്ടെന്നും കുട്ടികൾ ചീത്തയായി പോകുന്നുവെങ്കിൽ ആദ്യം മൊബൈൽ ഫോൺ ഉപയോഗം കുറക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സീമ കുറിച്ചു. കഴിഞ്ഞ ദിവസമാണ് സീരിയലുകൾക്കെതിരെ പ്രേംകുമാർ വിവാദ പരാമർശം നടത്തിയത്.
സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചത്
നമസ്ക്കാരം 💕💕💕…കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരിൽ കുറച്ചു വിഷയങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു ..സീരിയൽ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ..സീരിയൽ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു ..സത്യത്തിൽ മനസിലാകാത്ത ചില ചോദ്യങ്ങൾ മനസ്സിൽ ??ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയ കളികൾ ..കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരും അത് കണ്ടതാണ് ..ഇനി കാണാൻ പോകുന്നതും അതാണ് ..അതിലും എത്രയോ ഭേദം ആണ് സീരിയൽ ..സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്ഫോമിൽ നടക്കുന്നത് എന്തൊക്കെയാണ് ..അതിലും ഭേദമാണ് സീരിയൽ ..നമ്മുടെ കയ്യിലാണ് റിമോട്ട് ഉള്ളത് ..വേണ്ട എന്ന് തൊന്നുന്നതു കാണാതിരിക്കുക .പിന്നെ സീരിയൽ കണ്ടിട്ട് ഇതുപൊലെ ചെയ്തുന്നു ആരുംപറഞ്ഞു കേട്ടിട്ടില്ല ..അതുമാത്രവുമല്ല ..10 നും 25 നും മദ്ധ്യേ ഉള്ള തൊണ്ണൂറു ശതമാനം ആളുകളും ഇത് കാണാറില്ല ..അവർക്കു ക്രിക്കറ്റും ,ഫുട്ബാളും ,കൊറിയൻ ചാനലും ,കൊറിയൻ പടങ്ങളും ..ഇംഗ്ലീഷ് chanalukalum..ഇംഗ്ലീഷ് പടങ്ങളുമൊക്കെയുണ്ട് ..പല വീടുകളിൽ ചെല്ലുമ്പോളും പ്രായം ചെന്നവർ പറഞ്ഞുകേട്ടിട്ടുണ്ട് മക്കളും ,മരുമക്കളും ,കൊച്ചുമക്കളും പോയാൽ കൂട്ട് ഈ സീരിയൽ ഒക്കെ ആണെന്ന് ..അവരുടെ ഏകാന്തതയിലെ കൂട്ട് ,പിന്നെ കുട്ടികൾ ചീത്തയായി പോകുന്നുവെങ്കിൽ ആദ്യം മൊബൈൽ ഫോൺ ഉപയോഗം കുറക്കുക എന്നുള്ളതാണ് ..അധികാരം കയ്യിൽ കിട്ടുമ്പോൾ പഴി ചാരുന്ന ചില കൂട്ടർ ഉണ്ട് ..അവർക്ക് ഞാൻ മുകളിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ കേരളത്തിൽ നിരോധിക്കാൻ പറ്റുമോ ??അത് ആദ്യംനടക്കട്ടെ ..ഇവിടെ പല വർക്കുകളും തലേ ദിവസം ഷൂട്ട് ചെയ്യുന്നുണ്ട് ..ചില വർക്കുകൾ പെട്ടെന്ന് നിന്ന് പോകുന്നുണ്ട് ..ഞങ്ങൾക്കു അന്നം തരുന്ന പ്രൊഡ്യൂസഴ്സ് നൂറ്എപ്പിസൊടൊക്കെ എടുത്തു കൊടുത്തു സെൻസറിങ്ങിനു വിടാൻ പറ്റുമോ ..ഞങ്ങളെ പോലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം ആണിത് ..ഇതല്ലാതെ വേറെ ഒരു തൊഴിലും അറിയാത്ത എത്രയോ പേരിവിടെ ഉണ്ട് ..അതുകൊണ്ടു സീരിയലിന്റെ നെഞ്ചിലേക്ക് മെക്കിട്ടു കേറാതെ ശരിയാക്കേണ്ട ,നന്നാക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് ..ആദ്യം അത് ചെയ്യൂ ..ഇത് കാണേണ്ട എന്നുള്ളവർ കാണാതെ ഇരിക്കുക ..കയ്യിലുള്ള റിമോട്ടിൽ ഇഷ്ടമുള്ളത് കാണുക ..പറ്റുമെങ്കിൽ ഇവിടുത്തെ രാഷ്ട്രീയ നാടകങ്ങൾ ..എൻഡോ സൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം ..പുതു തലമുറ ഈ വർഗീയതയും മറ്റും കണ്ടാണ് വളരുന്നത് ..പുതു തലമുറ ചീത്തയാകാനുള്ള ഇഷ്ടം പോലെ കാര്യങ്ങൾ അവർക്കു തന്നെ പലരീതിയിലും കിട്ടുന്നുണ്ട് ..അതിലും ഭേദം ആണ് ഞങളുടെ ജീവിതമാർഗം 🙏🙏🙏