Spread the love

കളമശേരി കൂനംതൈയിൽ ജെയ്സി ഏബ്രഹാമിൻ്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ജെയ്സി കൊല്ലപ്പെട്ട ഞായറാഴ്ച രാവിലെ 10 .20ന് കുനംതൈയിലെ അപ്പാർട്ട്മെന്റിൽ ഹെൽമറ്റ് ധരിച്ച് എത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

10. 20ന് അപ്പാർട്ട്മെന്റിന് എത്തിയ യുവാവ് 12.50 നാണ് മടങ്ങിയത്. അപ്പാർട്ട്മെന്റിലേക്ക് കയറുമ്പോൾ ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു ടീ ഷർട്ടാണ് തിരികെ പോകുമ്പോൾ ഇയാൾ ധരിച്ചിരുന്നത്. ജെയ്സിയുടെ സ്വർണാഭരണങ്ങളും രണ്ടു മൊബൈൽ ഫോണുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സമീപത്തെ വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. റിയൽ എസ്റ്റേറ്റ് വ്യാപാരമടക്കം ബിസിനസുകളിൽ സജീവമായിരുന്നു ജെയ്സിയുമായുള്ള സാമ്പത്തിക ഇടപാട് ആയിരിക്കാം കൊലപാതകത്തിന് കാരണമെന്ന സംശയത്തിലാണ് പൊലീസ്.ഞായറാഴ്ച പകൽ അപ്പാർട്ട്മെന്റിൽ എത്തിയവരും പൊലീസ് നിരീക്ഷണത്തിലാണ്. ജെയ്സിയുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ച പൊലീസ് മൂന്നു പേരെ ഇതിനകം ചോദ്യം ചെയ്തു.

About The Author