Spread the love

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കേസ് 29 ന് കോടതി പരിഗണിക്കും.

പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. സമാനമായ പരാതിയിൽ നേരത്തെ പന്തീരങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

ഭക്ഷണത്തിൽ ഉപ്പ് പോരെന്നതടക്കമുള്ള കാരണങ്ങൾ പറഞ്ഞ് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റത്തിന്റെ പാടുകളുമായി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ യുവതി ഇന്ന് രാവിലെയാണ് സ്വന്തം വീട്ടുകാർക്കൊപ്പം പൊലീസിൽ പരാതി നൽകാൻ എത്തിയത്.

വീട്ടിൽ വച്ചും ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിൽ വച്ചും യുവതിയെ രാഹുൽ മർദ്ദിച്ചതായി എഫ്ഐആറിൽ പറയുന്നു. മുഖത്തും തലയ്ക്കും കൈകൊണ്ട് ഇടിച്ചു. മരണം വരെ സംഭവിക്കുമായിരുന്നുവെന്നും എഫ്ഐആറിലുണ്ട്. ഇന്നു പുലർച്ചെയാണ് രാഹുൽ പി ഗോപാലിനെ കസ്റ്റഡിയിൽ എടുത്തത്.

About The Author