Spread the love

പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 150ന് പുറത്ത്. 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. റിഷഭ് പന്ത് 37 റണ്‍സെടുത്തപ്പോൾ കെ എല്‍ രാഹുല്‍ 26ഉം ധ്രുവ് ജുറെല്‍ 11ഉം റണ്‍സെടുത്ത് പുറത്തായി ബാക്കിയുള്ളവർ രണ്ടക്കം കാണാതെ പുറത്തായി. 59 പന്തില്‍ 41 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയെ പുറത്താക്കി കമിന്‍സ് ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടു.

ഓസ്ട്രേലിയക്കായി ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലഞ്ചിന് മുന്നേ ഇന്ത്യ 51/ 4 എന്ന നിലയിൽ ആയിരുന്നു. ലഞ്ചിനുശേഷവും ഇന്ത്യക്ക് തകര്‍ച്ച ഒഴിവാക്കാനായില്ല.

ധ്രുവ് ജുറെലിനെ(11)യും വാഷിംഗ്ടണ്‍ സുന്ദറിനെയും(4) വീഴ്ത്തി മിച്ചല്‍ മാർഷ് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഹര്‍ഷിത് റാണ ബൗണ്ടറിയോടെയും ജസ്പ്രീത് ബുമ്ര സിക്സോടെയും തുടങ്ങിയെങ്കിലും ഹേസല്‍വുഡിന് മുന്നില്‍ വീണു.

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി നാലാമനായി ക്രീസിലെത്തി 12 പന്തില്‍ അഞ്ച് റണ്‍സ് മാത്രം നേടി. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്.നേരത്തെ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും കോഹ്‌ലി ഒറ്റയക്കത്തിന് (4,1) പുറത്തായിരുന്നു. 0, 70, 1, 17, 4, 1, 5 എന്നിങ്ങനെയാണ് ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ അവസാന ഏഴ് ഇന്നിങ്‌സുകള്‍.

About The Author