Spread the love

ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയെന്ന് ഷെയ്ഖ് ഹസീന. തന്റെ സർക്കാരിന്റെ പതനത്തിന് പിന്നിൽ അമേരിക്ക. രാജിവച്ചത് അക്രമങ്ങളിൽ കൂടുതൽപേർ മരിക്കുന്നത് ഒഴിവാക്കാൻ. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങള്‍ പുറത്ത്.

ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടാകാനായി അമേരിക്ക ആസൂത്രിതമായ നീക്കം നടത്തി. സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം അടിയറവെക്കുകയും ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അമേരിക്കയെ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നു.

ഷെയ്ഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്‍ ദേശീയമാധ്യമങ്ങളുമായി പങ്കുവെച്ചത്. തീവ്രവാദികളാല്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് എന്റെ രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഞാന്‍ രാജ്യത്ത് തുടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമായേനെ. ഞാന്‍ സ്വയം മാറുകയാണ്. നിങ്ങളായിരുന്നു എന്റെ ബലം.

അവാമി ലീഗിന്റെ പ്രവര്‍ത്തകരോട് പ്രതീക്ഷ കൈവെടിയരുതെന്ന് ഹസീന പറഞ്ഞു. തിരിച്ചടി നേരിട്ടപ്പോഴെല്ലാം അവാമി ലീഗ് തിരിച്ചുവന്നിട്ടുണ്ട്.താന്‍ ഉടന്‍ തിരിച്ചുവരും. താന്‍ പരാജയപ്പെട്ടുവെങ്കിലും ബംഗ്ലാദേശിലെ ജനങ്ങള്‍ വിജയിച്ചുവെന്നും ഹസീന പ്രസംഗത്തില്‍ പറഞ്ഞു.

About The Author