Spread the love

ഇസ്രയേൽ ഹമാസ് സംഘർഷത്തെ തുടർന്ന് ഗാസയിൽ 40,000 പേർ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 9241 പേർക്ക് പരിക്കേറ്റതായും 85 ശതമാനത്തോളം പേർക്ക് വീടുകൾ നഷ്ടമായെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വിശദീകരിക്കുന്നു. എന്നാൽ കൊല്ലപ്പെട്ട കണക്കുകളിൽ എത്രപേർ ഹമാസ് സൈനികർ ആണെന്ന കാര്യം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

സംഘർഷം തുടങ്ങി പതിനൊന്നാം മാസത്തിലേക്ക് എത്തിനിൽക്കെ, അന്താരാഷ്ട്രതലത്തിൽ മധ്യസ്ഥ ശ്രമങ്ങൾ കൂടുതൽ ശക്തമായി നടക്കുന്നുണ്ട്. മേഖലയിൽ വെടി നിർത്തലിനുള്ള ശ്രമത്തിലാണ് അന്താരാഷ്ട്രത്തിലെ മധ്യസ്ഥർ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഗാസയിൽ കൊല്ലപ്പെട്ടവരുടെ കണക്ക് ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഒക്ടോബർ ഏഴിന് ഹമാസ് സംഘം ദക്ഷിണ ഇസ്രയേലിലെ ജനവാസ മേഖല ആക്രമിച്ച് 1200 ഓളം പേരെ വെടിവെച്ച് കൊലപ്പെടുത്തുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തതിനുശേഷമാണ് മേഖലയിൽ സംഘർഷം അതിരൂക്ഷമായത്. ഇനിയും 111 ബന്ദികളെ ഹമാസ് സ്വതന്ത്രരാക്കിയില്ലെന്നും ഇതിൽ 39 പേരുടെ മൃതദേഹം കൂടി ഉൾപ്പെടുന്നു എന്നും ഇസ്രായേൽ പറയുന്നു. 111 ബന്ധുക്കളിൽ 15 പേർ സ്ത്രീകളും 2 കുട്ടികളും ഉണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.

അതേസമയം ഗാസയിൽ കൊല്ലപ്പെട്ടവരുടെ കണക്ക് ഇനിയും ഉയരും എന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഇനിയും നിരവധി മൃതദേഹങ്ങൾ കണ്ടെത്താൻ ഉണ്ട്. 10000 കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. ഇസ്രയേലി സംഘങ്ങൾ മുസ്ലിം പള്ളികളും സ്കൂളുകളും ആശുപത്രികളും കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയത്.

സംഘർഷത്തിൽ ഇതുവരെ 329 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ 15,000 ത്തോളം സായുധ സേനാംഗങ്ങളും കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേലി സൈന്യത്തിന്റെ കണക്ക്. എന്നാൽ ഇവിടെ നിന്നും അവസാനിക്കുന്നതല്ല സംഘർഷത്തിന്റെ ബാക്കി ഫലം. ഇനി ഭാഷയിൽ കടുത്ത പട്ടിണി അനുഭവപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ കുടിവെള്ള സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളും മാലിന്യവുമാണ് എങ്ങും. ഹമാസിനെ പിന്തുണച്ചൻ ലബനനിലെ ഹിസ്ബുള്ളയും ഇസ്രയേലി സൈന്യവുമായി അതിർത്തിയിൽ സംഘർഷം തുടങ്ങിയിട്ടുണ്ട്. ലബനൻ വശത്തു മാത്രം 500 ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇതിൽ 350 പേർ ഹിസ്ബുള്ള അംഗങ്ങളാണ്. ഇസ്രയേലിന്റെ വശത്താകട്ടെ 22 സൈനികരും 24 പ്രദേശവാസികളും കൊലപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്.

About The Author