Spread the love

ലോകത്ത് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ മുന്നേറുന്ന ഇന്ത്യയിൽ നഗരങ്ങളും വഹിക്കുന്നത് സുപ്രധാന പങ്ക്. 2050 ഓടെ രാജ്യത്തെ 100 പ്രധാന നഗരങ്ങളിൽ പത്ത് ലക്ഷത്തിലേറെ പേർ താമസക്കാരുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ ഇത്രയും ജനസംഖ്യയുള്ളത് രാജ്യത്തെ എട്ട് പ്രധാനനരങ്ങളിലാണ്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൈസേഷൻ, ടൂറിസം തുടങ്ങിയ രംഗങ്ങളുടെ കൂടി വളർച്ചയാണ് ഇതിൽ വലിയ സ്വാധീനം ചെലുത്തുന്നത്.

രാജ്യത്തെ 100 എമർജിങ് സിറ്റികളുടെ വളർച്ച സംബന്ധിച്ച് കൊളീർസ് ഇന്ത്യ നടത്തിയ അവലോകന റിപ്പോർട്ടിൽ 30 നഗരങ്ങൾ ഇതിനോടകം അത്യധികം വളർച്ചാ സാധ്യതയുള്ള നഗരങ്ങളായി മാറിക്കഴിഞ്ഞു. ഇതിൽ തന്നെ 17 ഓളം നഗരങ്ങളിൽ ദ്രുതഗതിയിൽ വളർച്ച സംഭവിക്കുന്നുണ്ട്. അമൃത്സർ, അയോധ്യ, ജയ്‌പൂർ, കാൻപൂർ, ലഖ്‌നൗ, വാരാണസി, പാറ്റ്ന, പുരി, ദ്വാരക, നാഗ്‌പൂർ, ഷിർദ്ദി, സൂറത്ത്, കോയമ്പത്തൂർ, കൊച്ചി, തിരുപ്പതി, വിശാഖപട്ടണം, എന്നിവയ്ക്ക് പുറമെ ഇൻഡോറുമാണ് ഈ 17 നഗരങ്ങളുടെ പട്ടികയിലുള്ളത്.

ഈ നഗരങ്ങളുടെ വളർച്ചയിലെ വേഗം റിയൽ എസ്റ്റേറ്റ് സെക്ടറിന് വലിയ ഉത്തേജനമാണ്. 2030 ഓടെ രാജ്യത്തെ റിയൽ എസ്റ്റേറ്റ് രംഗം ഒരു ലക്ഷം കോടി യുഎസ് ഡോളർ വളർച്ച നേടുമെന്നാണ് വിലയിരുത്തൽ. 2050 ഓടെ ജിഡിപിയുടെ 16 ശതമാനത്തോളം വിഹിതവും ഇതിലൂടെ റിയൽ എസ്റ്റേറ്റ് സെക്ടറിന് ലഭിക്കും.

About The Author