Spread the love

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഭാര്യ റിതികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 15 വെള്ളിയാഴ്ച തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു. ആൺകുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്നും രോഹിതിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

2018 ലാണ് രോഹിത് – റിതിക ദമ്പതികൾക്ക് ആദ്യ കുഞ്ഞ് ജനിച്ചത്. സമൈറക്ക് അനിയനെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബമെന്നാണ് രോഹിതിന്‍റെ സുഹൃത്തുകൾ പറയുന്നത്. എന്നാൽ ദമ്പതികൾ വിവരം ഔദ്യോഗികമായി പങ്കിട്ടിട്ടില്ല.

ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയയിൽ നടന്ന പരിശീലന സെഷനുകൾ നഷ്‌ടമായതിനാൽ രോഹിത് തൻ്റെ ഭാര്യയുടെ അരികിലാണ്. പെർത്തിലെ ഒന്നാം ടെസ്റ്റിൽ രോഹിത് പങ്കെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തിനിടയിൽ അടുത്തിടെയാണ് വീണ്ടും അച്ഛനാകാൻ പോകുന്നു എന്ന വാർത്ത പരസ്യമായത്.

ആദ്യ ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടു നിന്നാല്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാകും പെര്‍ത്തില്‍ ഇന്ത്യയെ നയിക്കുക. ആദ്യ ടെസ്റ്റിന് മുന്നോടിയായി ജസ്പ്രീത് ബുമ്രയെയും പാറ്റ് കമിന്‍സിനെയും ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയിരുന്നു.

രോഹിതും റിതികയും ജീവിതത്തിലെ വളരെ മനോഹരമായ നിമിഷത്തിലായിരിക്കുമ്പോൾ പരമ്പര ഓപ്പണറിനായി ഇന്ത്യൻ നായകൻ ടീമിനൊപ്പം ചേരുമോ എന്നത് സംബന്ധിച്ച് വ്യക്തമല്ല. അദ്ദേഹത്തിൻ്റെ അഭാവം ടീം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയേക്കാം.

About The Author