Spread the love

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ആറ് പേരിൽ മൂന്ന് പേരെ മണിപ്പൂർ-ആസാം അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് കാണാതായ ആറ് മെയ്തേയ്കളില്‍ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.കൈക്കുഞ്ഞ് ഉൾപ്പെടെ രണ്ടു കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

ജിരിബാമിലെ നദിയിൽ നിന്നാണ് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. അഴുകി തുടങ്ങിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊല്ലപ്പെട്ടവർ ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയു. മണിപ്പൂരിൽ ഒരു കുടുംബത്തിൽ നിന്ന് ആറുപേരെ വിഘടന വാദികൾ തട്ടിക്കൊണ്ടു പോയിരുന്നു. ഇതിൽ മൂന്നുപേരുടേതാകാം ഈ മൃതദേഹങ്ങൾ എന്നാണ് പ്രാഥമിക നിഗമനം.

വിവിധ വന മേഖലകളിലും ഉൾപ്പെടെ സുരക്ഷാസേന നടത്തിയ തെരച്ചിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. പിസ്റ്റളുകളും ഗ്രേനേഡുകളും സ്ഫോടക വസ്തുക്കളും ആണ് കണ്ടെത്തിയത്. ചുരാചന്ദ്പൂർ ജില്ലയിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്.സംഘർഷം തുടരുന്ന മണിപ്പൂരിലെ ആറു പൊലീസ് സ്റ്റേഷൻ പരിധികളിൽ അഫ്സ്പ ഏർപ്പെടുത്തിയതിനെതിരെ വിമർശനവുമായി വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അഫ്സ്പ ഏർപ്പെടുത്തിയത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയം എന്ന് ആണ് വിമർശനം.

About The Author