Spread the love

സിനിമ, ബിഗ് ബോസ് താരം പരീക്കുട്ടി (31) എംഡിഎംഎയുമായി പിടിയില്‍. എറണാകുളം കുന്നത്തുനാട് വെങ്ങോല സ്വദേശിയാണ് ഇയാള്‍. പരീക്കുട്ടി എന്നാണ് അറിയപ്പെടുന്നതെങ്കിലും ഫരീദുദ്ദീനെന്നാണ് യഥാര്‍ത്ഥ പേര്.

ഇയാളുടെ സുഹൃത്ത് കോഴിക്കോട് വടകര കാവിലുംപാറ ജിസ്മോനും (34) പിടിയിലായിട്ടുണ്ട്. ഇവരുടെ കൈയ്യില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎ, 9 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കാഞ്ഞാര്‍ – പുള്ളിക്കാനം റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.

About The Author