Spread the love

യുദ്ധത്തിനായി സൈനികരെ നൽകിയതിന് ഉത്തരകൊറിയയ്ക്ക് പ്രതിഫലം നൽകി റഷ്യ. എയർക്രാഫ്റ്റ് മിസൈലുകൾ, വ്യോമപ്രതിരോധ ഉപകരണങ്ങൾ ഉൾപ്പെടെ 72 മൃഗങ്ങളെയും പക്ഷികളെയുമാണ് ഉത്തരകൊറിയയ്ക്ക് റഷ്യ സമ്മാനിച്ചത്.

ഒരു ആഫ്രിക്കന്‍ സിംഹം, രണ്ട് ബ്രൗണ്‍ കരടികള്‍, യാക്കുകള്‍ (2), വെള്ള കോക്കറ്റൂ (2), ഫേസന്റുകള്‍ (25), മാന്‍ഡരിന്‍ ഡക്ക് (40) എന്നിവയെയാണ് ഉത്തരകൊറിയയ്ക്ക് റഷ്യ കൈമാറിയത്. റഷ്യയുടെ പ്രകൃതിവിഭവ വകുപ്പുമന്ത്രി അലക്‌സാണ്ടര്‍ കൊസ്‌ലോവാണ് മൃഗങ്ങളുടെ കൈമാറ്റത്തിന് മേല്‍നോട്ടം വഹിച്ചത്. ഉത്തരകൊറിയയിലെ പ്യോങ്‌യാങ് സെന്‍ട്രല്‍ മൃഗശാലയിലേക്കാണ് പക്ഷികളെയും മൃഗങ്ങളെയും വ്യോമമാര്‍ഗം എത്തിച്ചത്. ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷിൻ വോൺ സികാണ് ഇക്കാര്യം അറിയിച്ചത്.

പതിനായിരത്തോളം സൈനികരെയാണ് യുക്രൈൻ യുദ്ധത്തിനായി ഉത്തരകൊറിയ റഷ്യയിലെത്തിച്ചത്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ ഇന്ന് നടന്ന ഒരു മിലിട്ടറി എക്‌സിബിഷനിൽ വ്യോമപ്രതിരോധം ശക്തമാക്കുമെന്നും ആത്യാധുനിക യുദ്ധോപകരണങ്ങൾ വികസിപ്പിക്കുമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രസ്താവിച്ചിരുന്നു.

About The Author