നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ മാസം 30 ന് കേരളത്തിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്കയെത്തുന്നത് വയനാട്ടിലെ എല്ലാ മണ്ഡലങ്ങളിലും എത്തി ജനങ്ങളെ നേരിൽ കാണും. എംപിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം പ്രിയങ്ക ആദ്യം ഉന്നയിക്കുക വയനാടിന്റെ ആവശ്യമായിരിക്കും.
ടി സിദിഖ്, എ പി അനിൽ കുമാർ, പി കെ ബഷീർ തുടങ്ങി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഇന്ന് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വിജയപത്രം പ്രിയങ്കയ്ക്ക് കൈമാറി. പ്രിയങ്കയുടെ നേതൃത്വത്തിൽ വയനാടിന് ഉള്ള പോരാട്ടം തുടരുമെന്ന് ടി സിദ്ദിഖ്. മുണ്ടക്കൈ ചൂരൽമല ദുരിതാശ്വാസ ഫണ്ടിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരു പോലെ കുറ്റക്കാർ എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിമർശിച്ചു.
എൽഡിഎഫ് രാജ്യ തലസ്ഥാനത്തെ സമരം അറിയിച്ചിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വയനാട്ടിലെ ദുരിത ബാധിതർക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളത്തിലെ എം പി മാർ ഒറ്റക്കെട്ടായി പ്രധാന മന്ത്രിയെ കാണുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി.യും വ്യക്തമായി.