അമിതവണ്ണം തടയാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരം വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍. ചണവിത്തില്‍ നിന്നുള്ള എണ്ണ, വെളിച്ചെണ്ണ, നാളികേരത്തില്‍ നിന്ന് തന്നെ വേര്‍തിരിച്ചെടുക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ് (MCT) എന്നിവ ചേര്‍ത്തുണ്ടാക്കിയ മരുന്നാണ് ഗവേഷകര്‍ വികസിപ്പിച്ചത്. ദി ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ലണ്ടനിലെ ക്വീന്‍സ് മേരി യൂണിവേഴ്‌സിറ്റിയിലെ ഡോ. മധുഷ പെരിസ്, ഡോ. റുബിന അക്തര്‍ എന്നിവരാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ‘എല്‍സെല്ല’ ( Elcella )എന്നാണ് മരുന്നിന് നല്‍കിയിരിക്കുന്ന പേര്.
ഈ വര്‍ഷം മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘എല്‍സെല്ല’ ഗുളിക രൂപത്തിലാണുള്ളത്. അതിനാല്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. മാത്രമല്ല അമിതവണ്ണത്തിനുള്ള മറ്റ് മരുന്നുകളേക്കാള്‍ വളരെ വിലകുറവാണെന്നതും പ്രകൃതിദത്തമായതാണെന്നുമുള്ള സവിശേഷതയുമുണ്ട്.
അധികമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വയര്‍ നിറഞ്ഞതായി തോന്നാന്‍ പ്രേരിപ്പിക്കുന്ന ജിഎല്‍പി-1 (GLP-1), പെപ്‌റ്റൈഡ് വൈ വൈ ( Peptid-e YY) എന്നീ ഹോര്‍മോണുകളുടെ ഉത്പാദനം നടക്കുന്നത് കുടലില്‍ വെച്ചാണ്. പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിച്ചാല്‍ ഈ ഹോര്‍മോണ്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടും. അതിനാല്‍ ഏറെനേരം വയര്‍ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും.
Advertisement