റാസല്‍ഖൈമയില്‍ വാഹനം കാത്തുനില്‍ക്കവേ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു
യുഎഇയിലെ റാസല്‍ഖൈമയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു. കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനന്‍ ആണ് മരിച്ചത്. 28 വയസായിരുന്നു. റാസല്‍ഖൈമയില്‍ ഹോട്ടല്‍ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റില്‍ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിന് മുന്‍പില്‍ കാത്തുനില്‍ക്കുമ്പോഴാണ് അപകടം. (malayali woman died in Ras Al-Khaimah)
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ച് മൃതദേഹം റാസ് അല്‍ ഖൈമയിലെ ശ്മശാനത്തില്‍ അടക്കം ചെയ്തു.
Story Highlights : malayali woman died in Ras Al-Khaimah