വയനാട് ഉരുള്‍പൊട്ടലില്‍ ചാലിയാര്‍ പുഴയില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 205 മൃതദേഹങ്ങള്‍. പുഴയില്‍ രൂപപ്പെട്ട മണ്‍തിട്ടകളില്‍ നിന്നാണ് കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചത്. ചാലിയാറില്‍ നാളെയും തിരച്ചില്‍ തുടരും.
നിലമ്പൂര്‍ മാച്ചിക്കയി, ഇരുട്ടുകുത്തി, അമ്പുട്ടാന്‍ പെട്ടി, തൊടിമുട്ടി, നീര്‍പുഴമുക്കം എന്നിവടങ്ങളില്‍ നിന്നായി 16 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. നാല് ദിവസത്തെ തിരച്ചിലില്‍ ചാലിയാറില്‍ നിന്ന് കണ്ടെത്തിയത് 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 34 മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി വയനാട്ടിലേക്ക് കൊണ്ടുപോയി.