Spread the love

ഹാജർ രേഖപ്പെടുത്താൻ അധ്യാപികയോട് ‘ചുംബനം’ ആവശ്യപ്പെട്ട് യുപി സർക്കാർ സ്കൂൾ അധ്യാപകൻ. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുയാണ് യുപിയിൽ ഒരധ്യാപകന്‍ അധ്യാപികയോട് മോശമായി സംസാരിക്കുന്നതിന്റെ വിഡിയോ. ഒരു അധ്യാപിക ഒപ്പിടാന്‍ വന്നപ്പോള്‍ അധ്യാപകന്‍ ഇവരോട് പറയുന്നത്, ഒപ്പിടാന്‍ സമ്മതിക്കാം. പക്ഷേ, അതിന് ഒരു കണ്ടീഷനുണ്ട് എന്നാണ്.

തുടര്‍ന്ന് എന്താണ് അത് എന്ന് ചോദിക്കുമ്പോള്‍ പറയുന്നത് അയാളുടെ കവിളത്ത് ഉമ്മ കൊടുക്കണം എന്നാണ്. കൂടാതെ തന്റെ കണ്ടീഷന്‍ അംഗീകരിച്ചാല്‍ പല കാര്യങ്ങളും എളുപ്പമാവും എന്നും ഇയാള്‍ അധ്യാപികയോട് പറയുന്നതും വിഡിയോയില്‍ കാണാന്‍ കഴിയും.

എന്നാല്‍ അധ്യാപിക തിരിച്ച് പ്രതികരിക്കുന്നുണ്ട്. താന്‍ ഒരിക്കലും ഇത് അംഗീകരിക്കില്ല എന്നും ഇതൊന്നും ശരിയല്ല എന്നുമാണ് അധ്യാപിക അധ്യാപകനോട് പറയുന്നത്.

About The Author