അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു, 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യപൻ പിടിയിൽ

പാലക്കാട് കൊടുവായൂരിൽ മദ്യപൻ ഓടിച്ച കാർ ഇടിച്ച് രണ്ടുപേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. വണ്ടാരി സ്വദേശികളാണ് മരിച്ചത്. കിഴക്കേത്തല പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥ്‌ പി…

‘യുക്രൈനെ ആക്രമിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചല്ല’; അമേരിക്കയ്ക്കും ബ്രിട്ടനും പുടിന്റെ മുന്നറിയിപ്പ്

യുക്രൈനെ ആക്രമിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഓർഷനിക് എന്ന് പേരുള്ള മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിസൈലിനെ തടുക്കാൻ അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ആവില്ലെന്ന് പറഞ്ഞ പുടിൻ ആക്രമണം യുഎസിന്റെയും…

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 150ന് പുറത്ത്, രണ്ടക്കം കണ്ടത് നാല് പേർ മാത്രം

പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 150ന് പുറത്ത്. 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. റിഷഭ് പന്ത് 37 റണ്‍സെടുത്തപ്പോൾ കെ എല്‍ രാഹുല്‍ 26ഉം ധ്രുവ് ജുറെല്‍ 11ഉം റണ്‍സെടുത്ത് പുറത്തായി ബാക്കിയുള്ളവർ…

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് പത്ത് ഗോള്‍ ജയം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ കേരളം സജീവമാക്കി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ ഗോള്‍മഴയില്‍ മുക്കിയാണ് കേരളത്തിന്റെ ആധികാരിക ജയം. ലക്ഷദ്വീപിനെ…

കരളുറപ്പുണ്ടെങ്കിൽ വാ…, വല്യേട്ടൻ വീണ്ടും തീയറ്ററുകളിൽ; 4K ട്രെയ്‌ലർ പങ്കുവച്ച് മമ്മൂട്ടി

മമ്മൂട്ടിയുടെ ക്ലാസിക് മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടന്റെ ട്രെയിലർ പുറത്തിറങ്ങി. 2000 സെപ്റ്റംബർ പത്തിന് പുറത്തിറങ്ങിയ ഈ ചിത്രം നവംബർ 29 ന് 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. ടീസർ ദൃശ്യമാധ്യമങ്ങളിൽ…

മുനമ്പം ഭൂമി പ്രശ്നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷൻ; ഉന്നതതല യോഗത്തിൽ തീരുമാനം

മുനമ്പം ഭൂമി പ്രശ്നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെയെന്നും കമ്മീഷൻ പ്രധാനമായും പരിശോധിക്കും.ഹൈക്കോടതി…

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്‌; കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്‌. കൈക്കൂലി പരാതികളുടെ അടിസ്ഥാനത്തിൽ നാല് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ഒരേ സമയം ലോകായുക്ത റെയ്‌ഡ്‌ നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വർണ, വജ്ര, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉൾപ്പടെയാണ് പിടിച്ചെടുത്തത്. ബംഗളൂരു,…

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’, മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹന്‍ലാല്‍ സ്മരിച്ചു. മേഘനാഥന് ആദരാഞ്ജലികള്‍ എന്ന് അദ്ദേഹത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘പ്രിയപ്പെട്ട മേഘനാഥന്‍ നമ്മോടു വിടപറഞ്ഞു.…

നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം: 3 സഹപാഠികള്‍ കസ്റ്റഡിയില്‍; ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തും

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയേക്കും. അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിച്ച മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മൂന്നുപേരും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള…

‘സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുത്’: കെ.സുധാകരന്‍ എംപി

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കും. ഭരണഘടനയെ തൊട്ട്…

അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു; നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി; ഹിന്‍ഡന്‍ബര്‍ഗിന് സമാനമായ ആഘാതം

അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഓഹരി വിലയില്‍ 18.80 ശതമാനം ഇടിവാണുണ്ടായത്. അദാനി ടോട്ടല്‍ ഗ്യാസ് 18.14…

കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; ഭക്ഷണവും വെള്ളവും പോലും ഉറപ്പാക്കുന്നില്ലെന്ന് വിമാനത്തിലെ 347 യാത്രക്കാര്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് വൈകിയത്. സ്ത്രീകളും കുട്ടികളും അടക്കം 344 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന്…

കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു

കണ്ണൂർ കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് വൈകീട്ടാണ് സംഭവം. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മിൽ…

ചേതനാ ഗാനാശ്രമം ഒരുക്കി യേശുദാസ് പാടിയ ആല്‍ബം പ്രകാശനം ചെയ്ത് മാര്‍പ്പാപ്പ; ഇന്ത്യന്‍ സംഗീതം മാര്‍പ്പാപ്പ പ്രകാശനം ചെയ്യുന്നത് ചരിത്രത്തിലാദ്യം

തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറില്‍ പാടും പാതിരി ഫാ. ഡോ. പോള്‍ പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി അവാര്‍ഡില്‍ പങ്കാളിയായ വയലിന്‍ വാദകന്‍ മനോജ് ജോര്‍ജും ചേര്‍ന്ന് സംഗീതം നല്‍കി പദ്മവിഭൂഷണ്‍ ഡോ കെ ജെ. യേശുദാസും, ഫാ. പോളും 100…

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം

ബാഡ്മിന്റണ്‍ കളിക്കാരിയായ ബാലികയ്ക്ക് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 വയസുള്ള ബാലികയാണ്, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ അടിയന്തിര ശസ്ത്രക്രിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മികച്ച പരിചരണം നല്‍കി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച…

Other Story