‘മകൾ നേരത്തെയും പ്രശ്നങ്ങൾ നേരിട്ടു; കാണാതായിട്ടും ആരും അന്വേഷിച്ചില്ല’; ഇരയുടെ പിതാവ്

നീതി ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് കൊൽക്കത്തയിൽ‌ ക്രൂരപ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ പിതാവ്. മകൾ നേരത്തെയും പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്ന് ഇരയുടെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ഡ്യൂട്ടി‌ക്ക് പോയ ശേഷം വൈകീട്ട് 5 മണിക്കും 11.15 നും മകൾ അമ്മയെ വിളിച്ചു സംസാരിച്ചിരുന്നുവെന്ന്…

‘അയ്യപ്പന്റെ അനുഗ്രഹത്താൽ ശ്രീപദ് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടി’; ആശംസയുമായി ഉണ്ണി മുകുന്ദൻ

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ശ്രീപദിന് ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ. ശ്രീപഥിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്. അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ, പ്രിയപ്പെട്ട ശ്രീപദ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ്.…

വിഭജന കാലം കേന്ദ്രസർക്കാർ ഓർമിപ്പിക്കുന്നത് വിദ്വേഷ ലക്ഷ്യം വെച്ച്: മല്ലികാർജ്ജുൻ ഖർഗെ

രാജ്യം 78 സ്വാതന്ത്ര്യ ദിനം ആഘോഷിക്കെ വിഭജനത്തിന്റെ ഓർമ്മകൾ പങ്കുവെച്ച ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിന്റെ ലക്ഷ്യം സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് വിമർശിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സ്വാതന്ത്ര്യ ദിനത്തിൽ എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

പാരിസില്‍ ടീം ഇന്ത്യയുടെ സമ്പാദ്യം 6 മെഡലുകള്‍; ടോക്കിയോയിലെ സര്‍വകാല റെക്കോര്‍ഡ് മറികടക്കാനായില്ല

പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് 6 മെഡല്‍. ഒരു വെള്ളിയും 5 വെങ്കലവും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ഏഴു മെഡലുകള്‍ എന്ന ടോക്കിയോയിലെ സര്‍വകാല റെക്കോര്‍ഡിനൊപ്പം എത്താനായില്ല. എന്നാല്‍ 2012 ലണ്ടനിലേ പ്രകടനം ആവര്‍ത്തിച്ച് പാരിസില്‍ നിന്ന് ടീം ഇന്ത്യ മടങ്ങുകയാണ്.…

‘വടക്കന്‍ പാട്ടില്‍ ചതിയുടെ ഒരു പുതിയ കഥ കൂടി’; കാഫിര്‍ വിവാദത്തില്‍ പി ജയരാജന് നേരെ ഒളിയമ്പുമായി മനു തോമസ്

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട് വിവാദത്തില്‍ പി ജയരാജന് ഒളിയമ്പുമായി സിപിഐഎം വിട്ട കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം മനു സി തോമസ്. വടക്കന്‍പാട്ടുമായി ബന്ധിപ്പിച്ചാണ് മനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. പി ജയരാജനും സഹോദരി പി സതീദേവിയും തോറ്റിടത്ത് ശൈലജയെ തോല്‍പ്പിക്കാന്‍ പൂഴിക്കടകനെന്നാണ്…

സ്വാതന്ത്യദിനാഘോഷത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇരിപ്പിടം നാലാം നിരയിൽ ഒളിമ്പിക്‌സ് താരങ്ങൾക്കൊപ്പം

78 -മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ ഇരിപ്പിടം നാലാം നിരയിൽ. കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലാണ് രാഹുൽ ഗാന്ധിക്ക് സീറ്റ് നൽകിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവിനെ പ്രോട്ടോകോൾ…

കാഫിർ സ്ക്രീൻ ഷോട്ട്, കൂടുതൽ വിശദീകരിക്കാനില്ല, പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കും: റിബേഷ് രാമകൃഷ്ണൻ

കാഫിർ സ്ക്രീൻഷോട്ട് കൂടുതൽ വിശദീകരണത്തിനില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തില്ലേ എന്ന ചോദ്യത്തോട് അന്വേഷിച്ച് കണ്ടെത്താൻ മറുപടി. അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മാധ്യമങ്ങൾ തോന്നിയത് പോലെയാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. മാധ്യമങ്ങൾ ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്.…

മാസങ്ങൾക്കിടെ ഇസ്രയേൽ ഗാസയിൽ കൊന്നത് 40000 പേരെ, ഇനി കൊടും പട്ടിണിയുടെ കാലം

ഇസ്രയേൽ ഹമാസ് സംഘർഷത്തെ തുടർന്ന് ഗാസയിൽ 40,000 പേർ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 9241 പേർക്ക് പരിക്കേറ്റതായും 85 ശതമാനത്തോളം പേർക്ക് വീടുകൾ നഷ്ടമായെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വിശദീകരിക്കുന്നു. എന്നാൽ കൊല്ലപ്പെട്ട കണക്കുകളിൽ എത്രപേർ ഹമാസ് സൈനികർ ആണെന്ന…

പൊലീസിന് വിവരം ചോർത്തി നൽകിയെന്ന് ആരോപിച്ച് 16 കാരനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി; സംഭവം സുക്‌മ ജില്ലയിൽ

ഛത്തീസ്‌ഗഡിൽ 16 വയസ് മാത്രം പ്രായമുള്ള ബാലനെ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് മാവോയിസ്റ്റുകൾ മർദ്ദിച്ച് കൊലപ്പെടുത്തി. സുക്‌മ ജില്ലയിലെ പ്വാർതി ഗ്രാമത്തിലാണ് സംഭവം. സൊയ്യം ശങ്കർ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇതുവരെ സുക്മ ജില്ലയിൽ മാത്രം 12 ഓളം സാധാരണക്കാർ മാവോയിസ്റ്റ്…

കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടി: ദേശീയപതാക താഴ്ത്തുന്നതിനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു

കാസർഗോഡ് മുള്ളേരിയയിൽ ദേശീയപതാക താഴ്ത്തുന്നതിനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ(29) ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടക്കുന്നത്. സ്വാതന്ത്ര്യ…

കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി കരയ്ക്ക് എത്തിച്ചു; ഷിരൂരിലും ദൗത്യം വിജയത്തിലെത്തിക്കുമെന്ന് മാൽപെ

കർണാടകയിലെ ഷിരൂരിന് സമീപം കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി വിജയകരമായി കരയ്ക്ക് എത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. കാർവാറിലേത് പോലെ ഷിരൂരിലും ദൗത്യം വിജയത്തിലെത്തിക്കുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. രാവിലെ 10 മണിയോടെ ആരംഭിച്ച…

SSLV D3 വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ബാലാജി ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞർ

SSLV D3യുടെ വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രോ ശാസ്ത്രജ്ഞർ. നാളെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. നേരത്തെയും സുപ്രധാനമായ റോക്കറ്റ് വിക്ഷേപണങ്ങൾക്ക് മുന്നോടിയായി തിരുപ്പതി ക്ഷേത്രത്തിൽ ഇസ്രോ ഗവേഷകർ എത്തിയിട്ടുണ്ട്. ഐഎസ്ആർഒ വികസിപ്പിച്ച ഏറ്റവും പുതിയ ഭൗമനിരീക്ഷണ…

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; 82 പേജുകൾ ഒഴിവാകും; പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തളളി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തളളിയത്. റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ പുറത്തുവരാൻ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി പരിഗണിച്ചത്.…

വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പറയുന്നത് വീണ്ടു മാറ്റി

ഒളിമ്പിക്സിൽ ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വീണ്ടും നീട്ടി. ഈമാസം 16നാണ് ഇക്കാര്യത്തില്‍ വിധി പറയുക. ഇത് മൂന്നാം…

സംഭവിക്കുന്നത് വൻ വളർച്ച; രാജ്യത്തെ ജനസംഖ്യ 2036 ൽ 150 കോടി കവിയുമെന്ന് കേന്ദ്ര സർക്കാരിൻ്റെ വിലയിരുത്തൽ

രാജ്യത്ത് ജനസംഖ്യ 2036 ഓടെ 152.2 കോടി തൊടുമെന്ന് വിലയിരുത്തൽ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ്റേതാണ് ഈ കണക്ക്. 2011 ലെ 1000:943 എന്നതിൽ നിന്ന് ലിംഗ അനുപാതം 1000:952 ആയി ഉയരുമെന്നും സ്ത്രീകളുടെ എണ്ണം രാജ്യത്ത് 48.8 ലേക്ക്…

Other Story