‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ്

ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ വലിയ വിവാദമായി മാറിയ കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വ്യാജ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയതത് പോരാളി ഷാജി എന്ന പേജിന്റെ…

ഇസ്രായേലിന് നേരെ വീണ്ടും ഹമാസിൻ്റെ ആക്രമണം: നടുക്കം, പിന്നാലെ പ്രത്യാക്രമണം; ഗാസയിൽ 19 മരണം

ഇസ്രായേലിൻ്റെ തലസ്ഥാനമായ ടെൽ അവീവിന് നേരെ ഇന്ന് ഹമാസ് ആക്രമണം നടത്തി. ടെൽ അവീവിലേക്ക് രണ്ട് റോക്കറ്റുകൾ തൊടുത്തു. പിന്നാലെ ഇസ്രായേലിൻ്റെ വ്യോമാക്രമണത്തിൽ ഗാസയിൽ 19 പലസ്തീനികൾ കൊല്ലപ്പെട്ടു. എന്നാൽ ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ ആരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ…

പന്തളത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് കോൺഗ്രസ് പ്രവർത്തകർ

പ്രതിപക്ഷ നേതാവിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതരായി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും കയ്യേറ്റ ശ്രമവും. മാധ്യമപ്രവർത്തകർക്ക് നേരെ നേരെയാണ് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റശ്രമം നടത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും പൊലീസും ഇടപെട്ടാണ് പിന്നീട് പ്രവർത്തകരുടെ പ്രതിഷേധം നിയന്ത്രിച്ചത്. തുമ്പമൺ സഹകരണബാങ്ക്…

രാജ്യത്ത് ഉപഭോക്തൃ വിലക്കയറ്റം അഞ്ചുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍; ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ നിരക്ക് കുറഞ്ഞു

രാജ്യത്ത് ഉപഭോക്തൃ വിലക്കയറ്റം അഞ്ചുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ നിരക്ക് ഗണ്യമായി കുറഞ്ഞു. നഗരമേഖലകളില്‍ ഉപഭോക്തൃ വിലക്കയറ്റം മൂന്നുശതമാനത്തില്‍ താഴെയായപ്പോള്‍ ഗ്രാമമേഖലയില്‍ ഇത് നാലുശതമാനത്തില്‍ താഴെയുമാണ്. (India’s retail inflation slows to 3.5% in July) 59 മാസങ്ങളായുള്ള…

ഓണത്തിന് പൊലീസുകാര്‍ക്ക് അവധി നല്‍കില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ വിചിത്ര ഉത്തരവ്

ഓണത്തിന് പൊലീസുകാര്‍ക്ക് അവധി നല്‍കില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ വിചിത്ര ഉത്തരവ്. സെപ്റ്റംബര്‍ 14 മുതല്‍ 18 വരെ അവധി അനുവദിക്കില്ല എന്നാണ് ഉത്തരവ്. ഇത് വിചിത്രമായ ഉത്തരവെന്നും മുന്‍പ് ഇത്തരം ഉത്തരവ് ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. എന്നാല്‍ കൂട്ട…

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും; ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞു

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വീണ്ടും തുടങ്ങുന്നു. നാവികസേനയുടെ നേതൃത്വത്തില്‍ ഗംഗാവലി പുഴയില്‍ നാളെ തിരച്ചില്‍ പുനരാരംഭിക്കും. ഇന്ന് കാര്‍വാറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇന്ന് നാവികസേനയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ദൗത്യം…

ഉത്തരേന്ത്യയിൽ മഴക്കെടുതി; ഹിമാചലിൽ മിന്നൽപ്രളയത്തിൽ 3 പെൺകുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തരേന്ത്യയിൽ മഴക്കെടുതി ശക്തമായി തുടരുന്നു. ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഒരാളെ കാണാതായി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി 28 പേർക്ക് ജീവൻ നഷ്ടമായി. രാജസ്ഥാനിലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് മാത്രം 16 മരണമാണ്…

ഹൃദയാഘാതം; കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു

കുവൈത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു. എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ ആണ് ഹൃദയഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. 37 കാരിയായിരുന്നു. ഫര്‍വാനിയ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് ആയിരുന്നു. തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും. 

ആറ്റിങ്ങലില്‍ 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം ആറ്റിങ്ങലില്‍ 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി ശരത്ത്, ഭാര്യ നന്ദ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2021 ഏപ്രില്‍ മാസം മുതല്‍ 2022 ഫെബ്രുവരി മാസം വരെ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.…

സംസ്ഥാനത്ത് കോഴിവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽനിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴി കിലോയ്ക്ക്100 രൂപ മുതൽ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ…

‘ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്ക’: ഷെയ്ഖ് ഹസീന

ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയെന്ന് ഷെയ്ഖ് ഹസീന. തന്റെ സർക്കാരിന്റെ പതനത്തിന് പിന്നിൽ അമേരിക്ക. രാജിവച്ചത് അക്രമങ്ങളിൽ കൂടുതൽപേർ മരിക്കുന്നത് ഒഴിവാക്കാൻ. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങള്‍ പുറത്ത്. ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടാകാനായി അമേരിക്ക…

രേഖകള്‍ വീണ്ടെടുക്കാന്‍ നാളെ പ്രത്യേക ക്യാമ്പുകള്‍

വയനാട് പ്രകൃതി ദുരന്തം സംഭവിച്ച പഞ്ചായത്തിലെ രേഖകള്‍ വീണ്ടെടുക്കാന്‍ നാളെ പ്രത്യേക ക്യാമ്പുകള്‍. മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നാളെ…

രണ്ടാമത്തെ വലിയ സുർക്കി അണക്കെട്ട്; തുംഗഭദ്ര ദുഃസൂചനയോ? മുല്ലപ്പെരിയാറിൽ ആശങ്കയേറുന്നു!

കർണാടക കൊപ്പൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുംഗഭദ്ര അണക്കെട്ടിലെ അപകടം സംബന്ധിച്ച വാർത്തകൾ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെക്കുറിച്ചും ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്. വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാർ വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കെയാണ് തുംഗഭദ്ര അണക്കെട്ടിലെ അപകടം. രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ…

വയനാട് ദുരിതാശ്വാസം, പണം വകമാറ്റിയെന്ന് പരാതി; യൂത്ത് കോൺഗ്രസിൽ പോര്

വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പണം വകമാറ്റിയെന്ന് പരാതി. കോഴിക്കോട് ചേളന്നൂരിൽ യൂത്ത് കോൺഗ്രസിൽ പോര്. മണ്ഡലം വൈസ് പ്രസിഡന്റ് തുക വകമാറ്റിയെന്ന് പ്രസിഡണ്ട് ദിവാനന്ദ് പറഞ്ഞു. ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് പരാതിയെന്ന് ആരോപണവിധേയനായ അശ്വിൻ പറയുന്നു. വിവാദമായതോടെ പരാതി വ്യാജമെന്ന കുറിപ്പുമായി…

‘പിടിച്ച് അടി കൊടുക്കുകയാണ് വേണ്ടത് ‘; സൂപ്പർതാരങ്ങളുടെ പാൻ മസാല പരസ്യത്തിനെതിരെ മുകേഷ് ഖന്ന

പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിന് അജയ് ദേവ്​ഗൺ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ എന്നിവർക്കെതിരെ രൂക്ഷവിമർശനവുമായി ശക്തിമാൻ, മഹാഭാരതം തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തനായ നടൻ മുകേഷ് ഖന്ന. ബോളിവുഡ് ബബിൾ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൂപ്പർതാരങ്ങൾ പാൻ മസാല പരസ്യത്തിൽ…

Other Story