ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കനത്ത ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ ഫിൻജാൽ ചുഴലിക്കാറ്റായി മാറിയേക്കും. തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. നാല് ജില്ലകളിൽ റെഡ് അലേർട്ടും ആറിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. കനത്ത ന്യൂനമർദം 12 മണിക്കൂറിനുള്ളിൽ ഫിൻജാൽ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നിലവിൽ ചെന്നൈയിൽ നിന്ന് തെക്ക് കിഴക്കായി 570 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദം ഉള്ളത് .വടക്ക് പടിഞ്ഞാറൻ തമിഴ്നാട്ടിലേക്ക് ഇത് നീങ്ങുമെന്നാണ് കരുതുന്നത്. കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ആറിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. കാവേരി നദീതട ജില്ലകളിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.
വിവിധയിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. തിരുവാരൂർ, മയിലാടുതുറൈ ജില്ലകളിൽ വ്യാപക കൃഷിനാശമുണ്ടായി. 2000 ഏക്കർ കൃഷി നശിച്ചതായി കർഷകർ പറയുന്നു. പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ശക്തമാഴ മഴയുണ്ടാകും.മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സ്ഥിതിഗതികൾ വിലയിരുത്തി. SDRF, NDRF സംഘങ്ങൾ സജ്ജമാണ്. ദുരിതാസ്വാസക്യാമ്പുരൾ ആവശ്യാനുസരണം തുറക്കും.