Spread the love

ഇന്ത്യയുടെ ദിവസമായിരുന്നു ഇന്ന്. സഞ്ജു സാംസണും തിലക് വര്‍മയും പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ശരിക്കുംഅടിയറവ് പറഞ്ഞ് വെറും 148 റണ്‍സ് മാത്രമെടുത്ത് ദക്ഷിണാഫ്രിക്ക തോല്‍വി സമ്മതിച്ചു. തിലക് വര്‍മ്മക്കും സഞ്ജുവിനും സെഞ്ച്വറി നേടാനായ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 18.2 ഓവറിലാണ് 148 റണ്‍സ് നേടിയത്. 20 ഓവര്‍ തികയുന്നതിന് മുമ്പ് തന്നെ എല്ലാവരും പുറത്തായി. 135 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ വരുതിയില്‍ നിര്‍ത്തിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണ ആഫ്രിക്കക്ക് മോശം തുടക്കമായിരുന്നു. പത്ത് റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ തെറിപ്പിച്ചത്. രണ്ട് ബോള്‍ നേരിട്ട് ഒരു റണ്‍ പോലും എടുക്കാതെ റീസ ഹെന്‍ഡ്രിക്സ്, എട്ട് ബോളില്‍ നിന്ന് എട്ട് റണ്‍സുമായി എയ്ഡന്‍ മാര്‍ക്രം, ആദ്യബോളില്‍ പൂജ്യം റണ്‍സുമായി ഹെന്റിച്ച് ക്ലാസന്‍ എന്നിവരെയാണ് അര്‍ഷ്ദീപ് പുറത്താക്കിയത്. ഒരു റണ്‍ എടുത്ത് റ്യാന്‍ റിക്കില്‍ട്ടണ്‍ ഹാര്‍ദിക് പാണ്ഡ്യക്കും വിക്കറ്റ് നല്‍കി. പിന്നീട് 43 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്സ്, 36 റണ്‍സുമായി ഡേവിഡ് മില്ലര്‍, പുറത്താവാതെ 29 റണ്‍സ് എടുത്ത് മാര്‍കോ ജാന്‍സന്‍ എന്നിവര്‍ നേടിയ സ്‌കോര്‍ ആണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

About The Author