Spread the love

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ട്രെയിലറിനെ പ്രശംസിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചൻ രംഗത്തെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. അമിതാഭ് ബച്ചന്റെ പ്രശംസയ്ക്ക് പിന്നാലെ പ്രതികരണവുമായി മോഹന്‍ലാല്‍ എത്തി. ബറോസ് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

സർ, നിങ്ങളുടെ പിന്തുണ ശരിക്കും വിനയാന്വിതമാണ്. നിങ്ങളുടെ പ്രോത്സാഹനത്താൽ ബറോസിനെ അനുഗ്രഹിക്കുന്നത് ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുകയാണ്. എൻ്റെ ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് മോഹൻലാൽ കുറിച്ചത്

‘സർ, നിങ്ങളുടെ പിന്തുണ ശരിക്കും വിനയാന്വിതമാണ്. നിങ്ങളുടെ പ്രോത്സാഹനത്താൽ ബറോസിനെ അനുഗ്രഹിക്കുന്നത് ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുകയാണ്. എൻ്റെ ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് ബച്ചന്റെ ട്വീറ്റ് പങ്കിട്ട് മോഹൻലാൽ കുറിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

നാല്പത്തി നാല് വർഷം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ സിനിമ സംവിധാനത്തിലേക്ക് തിരിഞ്ഞത്.170 ദിവസത്തോളം ചിത്രീകരണം നടന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്.

About The Author