Spread the love

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും നാളെ വീണ്ടും ഇറങ്ങുന്നു. പുലര്‍ച്ചെ അഞ്ചരക്ക് ആണ് അര്‍ജന്റീനയുടെ മത്സരം. പെറുവാണ് എതിരാളികള്‍. പുലര്‍ച്ചെ 6.15 ന് ബ്രസീല്‍ ഉറുഗ്വായെയും നേരിടും.
പരാഗ്വായില്‍ നിന്നേറ്റ 2-1 സ്‌കോറിലുള്ള തോല്‍വി അര്‍ജന്റീനക്കും വെനസ്വേലയോട് സമനില വഴങ്ങേണ്ടി വന്നത് ബ്രസീലിനും തിരിച്ചടി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് ലോക കപ്പ് യോഗ്യത മത്സരങ്ങള്‍. ഇരു ടീമുകള്‍ക്കും നാളെത്തെ മത്സരം നിര്‍ണായകമായിരിക്കും.

About The Author