വയനാട്ടിൽ NDA ഇന്ത്യ മുന്നണിയുമായാണ് മത്സരിച്ചതെന്ന് എൻഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ്. എൽഡിഎഫ് യുഡിഎഫുമായി സൗഹൃദ മത്സരമാണ് നടത്തിയതെന്നും നവ്യ വ്യക്തമാക്കി. പ്രചാരണ രംഗത്ത് എൽഡിഎഫ് സജീവമായിരുന്നില്ലെന്നും നവ്യ പറഞ്ഞു. എൻഡിഎ വലിയ വിജയപ്രതീക്ഷയിലാണെന്നും ബൈ ഇലക്ഷൻ വരുത്തി വെച്ചതാണെന്ന തോന്നൽ വോട്ടർമാർക്കിടയിൽ ഉള്ളതാണ് പോളിങ് കുറയാൻ കാരണമെന്നും അവർ വ്യക്തമാക്കി. പോളിങ്ങ് കുറഞ്ഞത് എൽഡിഎഫിനെയും എൽഡിഎഫിനെയുമാകും കാര്യമായി ബാധിക്കുകയെന്നും നവ്യ പറഞ്ഞു.
അതേസമയം, വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കൾ പ്രചാരണഘട്ടത്തിൽ ഉടനീളം പറഞ്ഞിരുന്നത്. എന്നാൽ പോളിംഗ് കഴിഞ്ഞതോടെ അതിപ്പോൾ നാല് ലക്ഷത്തിലേക്ക് ചുരുങ്ങി. കാരണം പോളിംഗ് ശതമാനത്തിലെ കുറവാണ്. എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞത്. തങ്ങളുടെ വോട്ടുകൾ പരമാവധി പോൾ ചെയ്യിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം.