Spread the love

വയനാട് ദുരന്തത്തെത്തുടർന്ന് അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് ദമ്പതിമാർ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് താഴെ അശ്ലീല കമന്റിട്ട ആളെ നാട്ടുകാർ കൈകാര്യം ചെയ്തു.

വയനാട് ഉരുൾപൊട്ടലിൽ അമ്മയെ നഷ്ടമായ പിഞ്ചുകുഞ്ഞുങ്ങളുണ്ടെങ്കിൽ അവർക്ക് മുലപ്പാൽ നൽകാൻ തയ്യാറാണെന്നറിയിച്ചുകൊണ്ടുള്ള ദമ്പതിമാരുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമ്മ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിരുന്നു. എന്നാൽ തനിക്ക് പാൽ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് കണ്ണൂരിൽ നിന്നുള്ള ഒരാൾ അശ്ലീല കമന്റിട്ടിരുന്നു.

പേരാവൂർ പെരുമ്പുന്ന സ്വദേശിയെയാണ്‌ നാട്ടുകാർ പ്രൊഫൈൽവെച്ച് തേടിപ്പിടിച്ച്‌ കൈകാര്യം ചെയ്തത്‌. കമന്റിന്‌ സാമൂഹികമാധ്യമത്തിൽതന്നെ ചുട്ട മറുപടി കിട്ടിയതിനുപുറമെയാണിത്. സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി.

ഇയാളുടെ പ്രൊഫൈൽ തേടിപ്പിടിച്ച്, സ്ഥലം കണ്ടെത്തുകയായിരുന്നു. താൻ ചെയ്തത് തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞുകൊണ്ട് ഇയാളുടേതായി ഒരു ശബ്ദ സന്ദേശവും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

About The Author