Spread the love

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും വീട്ടുകാരെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കരുതലും സ്‌നേഹവും പകരാനായി കളിപ്പാട്ട വണ്ടിയുമായി സമൂഹമാധ്യമ പേജുകളിലെ അഡ്മിന്‍മാരുടെ കൂട്ടായ്മയായ കേരള പേജ് അഡ്മിന്‍സ്. ദുരന്തബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് നല്‍കാനായി കളിപ്പാട്ടങ്ങളും ഡയപ്പറുകളും മറ്റും ശേഖരിച്ച് എത്തിക്കാനാണ് കെപിഎ കൂട്ടായ്മ പദ്ധതിയിടുന്നത്. കളിപ്പാട്ടങ്ങളും ഡയ്യപ്പറുകളും വാങ്ങി നല്‍കുവാന്‍ താല്പര്യം ഉള്ളവര്‍ കെപിഎ (കേരള പേജ് അഡ്മിന്‍സ് ) അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്. മറ്റന്നാള്‍ രാവിലെ 6 മണിയ്ക്കാണ് കളിപ്പാട്ടവണ്ടി കൊല്ലത്തു നിന്നും പുറപ്പെടുക.

കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങളും മറ്റും നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ കളക്ഷന്‍ പോയിന്റുകളില്‍ വസ്തുക്കള്‍ എത്തിക്കാവുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ബന്ധപ്പെടുക.

About The Author