‘സ്വാതന്ത്ര്യ വീർ സവർക്കർ’ ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായി; അഭിമാനമെന്ന് രൺദീപ് ഹൂഡ

ഗോവ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ പ്രദർശിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടനും, സംവിധായകനുമായ രൺദീപ് ഹൂഡ. സായുധ വിപ്ലവകാരികൾക്ക് അർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കി. സ്വാതന്ത്ര്യ വീർ സവർക്കർ’ എന്നത് കേവലം ഒരു മനുഷ്യനെക്കുറിച്ചല്ല, മറിച്ച് ഒരു പ്രസ്ഥാനത്തെക്കുറിച്ചുള്ള…

‘പാലക്കാടിന്റെ വികസനത്തിനായി വോട്ട്; ചരിത്രപരമായ വിധിയെഴുത്ത്’; സി കൃഷ്ണകുമാർ

പാലക്കാട് ജനങ്ങൾ വികസനത്തിനായാണ് വോട്ട് ചെയ്യുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ചരിത്രപരമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. കേരള രാഷ്ട്രീയത്തിൽ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്ത് എൻഡിഎയുടെ വിജയത്തിലൂടെ പാലക്കാട്ടുകാർ വിധിയെഴുതുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വയനാട്ടിൽ പോളിങ് കുറഞ്ഞത് കോൺഗ്രസിനെതിരായ…

ജെയ്സി ഏബ്രഹാമിൻ്റെ അപ്പാർട്ട്മെന്റിൽ ഹെൽമറ്റ് ധരിച്ച യുവാവ്, ടീ ഷർട്ട് മാറ്റി മടക്കം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കളമശേരി കൂനംതൈയിൽ ജെയ്സി ഏബ്രഹാമിൻ്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ജെയ്സി കൊല്ലപ്പെട്ട ഞായറാഴ്ച രാവിലെ 10 .20ന് കുനംതൈയിലെ അപ്പാർട്ട്മെന്റിൽ ഹെൽമറ്റ് ധരിച്ച് എത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 10. 20ന് അപ്പാർട്ട്മെന്റിന് എത്തിയ യുവാവ് 12.50 നാണ് മടങ്ങിയത്.…

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസി…

ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

ഐ.സി.സി. പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യൻ ബാറ്റർ തിലക് വർമ്മ മൂന്നാമത്. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തിലക് വർമ്മ മൂന്നാമനായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതുതന്നെ. മലയാളി താരം സഞ്ജു സാംസണും റാങ്കിങ് മെച്ചപ്പെടുത്തി.…

ബ്രസീലിന് വീണ്ടും സമനിലകുരുക്ക്; വെനസ്വേലയെ തകര്‍ത്ത് ചിലി

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന പെറുവിനോട് ഒരു ഗോള്‍ ജയം സ്വന്തമാക്കിയപ്പോള്‍ ബ്രസീല്‍ വീണ്ടും സമനിലയില്‍ കുരുങ്ങി. ഉറുഗ്വായുമായി നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ടീമുകളും സ്‌കോര്‍ ചെയ്തത്. സാല്‍വദോറിലെ…

സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ട്രെയ്‌ലർ നേരത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇന്നലെ യുട്യൂബിലൂടെയും പങ്കുവച്ച ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറി. 17 മണിക്കൂറുകൾ കൊണ്ട് ട്രെയ്‌ലർ കണ്ടത് 1.6 മില്യൺ…

സ്വന്തമായി പിൻകോഡുള്ള ശബരിമല അയ്യപ്പൻ, അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്

മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം, 689713 എന്ന വിലാസത്തിൽ അയ്യപ്പന്…

മെസ്സിയും കേരളത്തിലെത്തുമെന്ന് കരുതുന്നു, അസാധ്യമെന്ന് കരുതിയ ഈ നേട്ടം സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ മൂലം: മുഖ്യമന്ത്രി

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസിയും ടീമിനൊപ്പം കേരളത്തിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫുട്‌ബോളിനെ ഹൃദയത്തോടു ചേര്‍ത്ത…

അമ്പലപ്പുഴയില്‍ യുവതിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി അറസ്റ്റിൽ

അമ്പലപ്പുഴയില്‍ അതിക്രൂര കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു. പ്രതി ജയചന്ദ്രന്‍ പൊലീസ് പിടിയില്‍. വിജയലക്ഷ്മിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്നത് ഈ മാസം 7 നാണ്. വീടിന് സമീപത്താണ് കുഴിച്ചുമൂടിയത്. ദൃശ്യം…

തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ്‌ അരുംകൊല. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ്…

സ്വര്‍ണ്ണക്കടത്ത് കേസ്: ഇഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജിയില്‍ ഇ.ഡി വാദത്തിന് തയാറാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ വിചാരണ എറണാകുളം പിഎംഎല്‍എ കോടതിയില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയില്‍ നിരന്തരം വിമര്‍ശനമുന്നയിക്കുകയാണ്…

വെള്ളിത്തിരയെ ഞെട്ടിക്കാൻ റിഷബ് ഷെട്ടി; ‘കാന്താര എ ലെജൻഡ്’ റിലീസ് ഡേറ്റ് പുറത്ത്

യാതൊരു ഹൈപ്പും ഇല്ലാതെ അപ്രതീക്ഷിതമായി തിയറ്ററുകളിലെത്തി സിനിമാപ്രേമികളെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു റിഷബ് ഷെട്ടിയുടെ ‘കാന്താര’. ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ പ്രശംസ നേടിയ ഈ സിനിമയുടെ ടീം വീണ്ടും കാന്താരയുടെ രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ്. റിഷബ് ഷെട്ടി തന്നെ തിരക്കഥ എഴുതി സംവിധാനം…

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന് ഒപി സൗജന്യം ആയിരിക്കും. 20 രൂപ ആക്കനായിരുന്നു ആലോചന. ഇതിനെ…

റഷ്യൻ പ്രസിഡണ്ട്‌ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യയിലേക്ക്; തീയതി ഉടൻ പ്രഖ്യാപിക്കും

റഷ്യൻ പ്രസിഡണ്ട്‌ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കും. സന്ദർശനം ഉടൻ ഉണ്ടാകും എന്ന് സൂചന. സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കും. ജൂലൈയിൽ മോസ്‌കോയിൽ മോദിയും പുടിനും ചർച്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചത്.…

Other Story